Kerala
കൊല്ലം: വിദേശ സംഭാവന നിയന്ത്രണ(എഫ്സിആർഎ) ഭേദഗതിയിലൂടെ ന്യൂനപക്ഷ വിഭാഗത്തെ കാൽകീഴിലാക്കാനുള്ള ആർഎസ്എസിന്റെ ശ്രമമാണ് നടക്കുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കൊല്ലം പ്രസ് ക്ലബ്ബില് മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിരാതവും ജനാധിപത്യവിരുദ്ധവുമായ വ്യവസ്ഥങ്ങൾ ചേർത്തു ന്യൂനപക്ഷങ്ങളെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.
ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും ട്രസ്റ്റുകളും പിടിച്ചെടുക്കാനുള്ള ഗൂഢനീക്കമാണ് വെളിപ്പെടുന്നത്.
ബിജെപിയുടെയും ആർഎസ്എസിന്റെയും കൗശലം ക്രൈസ്തവസഭ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്രസര്ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്എ) ഭേദഗതി ബില്ല് ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
കേന്ദ്ര സർക്കാർ അടിയന്തരമായി ഈ ഭേദഗതി നീക്കത്തിൽ നിന്നും പിന്തിരിയണം. സന്നദ്ധ മേഖലയിൽ രാജ്യത്തിന്റെ അഭിമാനമായ പല സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ഇതു ഗുരുതരമായി ബാധിക്കുമെന്നും രമേശ് ചെന്നിത്തല സൂചിപ്പിച്ചു.
ഈ ബില്ലിനെതിരെ ഇതിനോടകം തന്നെ കോണ്ഗ്രസ് പാര്ലമെന്റിലും പുറത്തു പ്രതിഷേധം ശക്തമാക്കിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും തകർക്കുകയും ചെയ്യുന്ന നടപടിയാണിത്.
എന്ജിഒകളുടെയും സന്നദ്ധ സംഘടനകളുടെയും സ്വത്തുക്കള് പിടിച്ചെടുക്കാന് ഈ ഭേദഗതിയിലൂടെ കേന്ദ്ര സര്ക്കാരിന് സാധിക്കും. ഈ മേഖലയിൽ സ്തുത്യർഹമായി സേവനം ചെയ്യുന്ന സംഘടനകളുടെ പ്രവർത്തനങ്ങളെ ഇതു ഗുരുതരമായി ബാധിക്കും.
മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കം അത്യന്തം അപലപനീയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്കോളർഷിപ്പ് വിതരണം അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾ സ്തംഭനത്തിലേക്ക്. നടപ്പു സാന്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കേ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ആറ് സ്കോളർഷിപ്പുകളിൽനിന്ന് ഒരു രൂപ പോലും നൽകിയിട്ടില്ല. വിധവകൾക്കുള്ള സ്വയംതൊഴിൽ പദ്ധതിയും മറ്റു വിവിധ ക്ഷേമപദ്ധതികളും പൂർണമായി നിലച്ചു.
2025-26 സാന്പത്തിക വർഷം പദ്ധതിവിഹിതമായി 93.63 കോടി രൂപ വകയിരുത്തിയതിൽ 21.49 ശതമാനം തുക മാത്രമാണു ചെലവഴിച്ചതെന്നാണു സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്ലാൻ സ്പേസ് കണക്കുകൾ വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകൾക്കുള്ള സ്വയംതൊഴിൽ പദ്ധതിക്കായി അഞ്ച് കോടി രൂപ ബജറ്റ് വിഹിതമായി നീക്കിവച്ചിട്ട് 10 മാസം പിന്നിട്ടിട്ടും ഒരു രൂപ പോലും ചെലവഴിച്ചില്ല. ന്യൂനപക്ഷ ഗവേഷകർക്കു റിസർച്ച് ഫെലോഷിപ്പിനായി നീക്കിവച്ച ആറു കോടിയിൽ ഒരു പൈസയും ഗവേഷക വിദ്യാർഥികൾക്കു നൽകിയില്ല.
ത്രിവത്സര ഡിപ്ലോമ കോഴ്സുകൾക്കു പഠിക്കുന്ന എ.പി.ജെ. അബ്ദുൾ കലാം സ്കോളർഷിപ്പിനായി നീക്കിവച്ച 82 ലക്ഷം രൂപയും ഇപ്പോഴും അതേപടി ഖജനാവിലുണ്ട്. നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കുള്ള മദർ തെരേസ സ്കോളർഷിപ്പിനായി 68 ലക്ഷം രൂപ നീക്കിവച്ചതും പ്രഖ്യാപനത്തിൽ ഒതുങ്ങി.
സമർഥരായ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്കു സിവിൽ സർവീസ് പരിശീലനത്തിനുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിനായി 9.14 കോടി വകയിരുത്തിയിരുന്നു. ഇതിലും ഒന്നും ചെലവഴിച്ചില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. സിഎ, സിഎംഎസ് തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നവർക്കുള്ള സ്കോളർഷിപ്പായി 97 ലക്ഷം അനുവദിച്ചിരുന്നു. ഇതും വെറും പ്രഖ്യാപനം മാത്രമായി.
ന്യൂനപക്ഷ വിഭാഗത്തിലെ യുവതീ- യുവാക്കൾക്കു നൈപുണ്യ പരിശീലനത്തിനായി ചെലവഴിച്ച തുക തിരികെ നൽകുന്നതിനായി (റീ ഇംപേഴ്സെന്റ്) നീക്കിവച്ച 5.82 കോടി രൂപയിൽ 0.17 ശതമാനം തുക മാത്രമാണു വിതരണം ചെയ്യാനായതത്രേ. വിവാഹമോചിതരായ സ്ത്രീകൾക്കും വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്കും വീട് നിർമിച്ചു നൽകാനായി നീക്കിവച്ച അഞ്ചു കോടി രൂപയിൽ 16% മാത്രമേ ചെലവഴിച്ചുള്ളൂ.
കരിയർ ഗൈഡൻസും വ്യക്തിത്വ വികസന പരിപാടികൾക്കുമായുള്ള 1.20 കോടിയിൽ നാലിലൊന്നു തുക മാത്രമാണു ചെലവഴിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനം നേരിടുന്ന കനത്ത സാന്പത്തിക പ്രതിസന്ധിയും സർക്കാരിന്റെ കെടുകാര്യസ്ഥതയുമാണ് ഇവയെല്ലാം താളംതെറ്റാൻ കാരണമായതെന്നാണു പറയപ്പെടുന്നത്.
Kerala
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും ചേര്ത്ത് പിടിച്ച പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളതെന്നും ന്യൂനപക്ഷ സംരക്ഷണം ഏതെങ്കിലും തെരഞ്ഞെടുപ്പ് ഫലംകൊണ്ട് അളക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള് നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രയുടെ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തന്റെ സർക്കാർ ന്യൂനപക്ഷങ്ങളെ ചേർത്ത് പിടിക്കുന്നത് തുടരുമെന്ന് ഉറപ്പ് നൽകുന്നു. രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം കഴിക്കാനും മാതൃഭാഷ സംസാരിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നു.
ഇവയ്ക്ക് നേരെ കണ്ണടയ്ക്കുന്ന കൂട്ടരുണ്ട്. ഇതിനെതിരെ നിലപാട് സ്വീകരിക്കുന്ന കൂട്ടരുമുണ്ട്. അവ ഏതൊക്കെയെന്ന് തിരിച്ചറിയാൻ സമസ്തയെ പോലുള്ള സംഘടനയ്ക്ക് കഴിയണം. മതനിരപേക്ഷ വേഷം ധരിച്ച് മതേതര വിരുദ്ധർ പ്രവർത്തിക്കുന്ന അവസ്ഥയുണ്ട്. അവരെ തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്.
ഭൂരിപക്ഷ വർഗീയത ഉയർന്നുവരുമ്പോൾ ന്യൂനപക്ഷ വർഗീയതകൊണ്ട് അതിനെ ചെറുക്കാം എന്ന് കരുതന്നവരോടും വിട്ടുവീഴ്ച ചെയ്യരുത്. ഏത് വർഗീയതയും നാടിന് ആപത്ത് മാത്രമേ വരുത്തുകയുള്ളൂ.
വർഗീയതയോടുള്ള വിമർശനം ഏതെങ്കിലും മതവിഭാഗത്തിനോടുള്ള വിമർശനമല്ല. ഭൂരിപക്ഷ വർഗീയതയെ വിമർശിക്കുന്ന ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട മതത്തെയല്ല. ന്യൂനപക്ഷ വർഗീയതയെ വിമർശിക്കുമ്പോൾ ന്യൂനപക്ഷ മതങ്ങളേയോ അതുമായി ബന്ധപ്പെട്ടവരെയോ അല്ല വിമർശിക്കുന്നത്.
രണ്ട് വർഗീയതയും പരസ്പര പൂരകങ്ങളാണ്. അത് തിരിച്ചറിയാനും മനസിലാക്കാനും കഴിയണം. മതവിശ്വാസവും വർഗീയതയും രണ്ട് വിരുദ്ധ ധ്രുവങ്ങളാണ്. വർഗീയതയോടുള്ള വിമർശനം മതവിശ്വാസികളോടുള്ള വിമർശനമായി ഉയർത്തിക്കാട്ടുന്നത് വർഗീയവാദികളുടെ ആവശ്യമാണ്. അവർക്ക് അതിന്റെ മറവിൽ രക്ഷപ്പെടാനാണ്.
സമസ്ത അതിന് അനുവദിക്കരുത്. സത്യമാണെന്ന് തോന്നുന്ന രീതിയിൽ നുണ നല്ല രീതിയിൽ പ്രചരിപ്പിക്കുക എന്നതാണ് എല്ലാ വർഗീയവാദികളുടേയും പ്രത്യേക സ്വഭാവം. വർഗീയ സംഘടനകൾക്ക് അതിന് പ്രത്യേക പരിശീലനവുമുണ്ട്. നുണ പ്രചാരണത്തിൽ പ്രൊഫഷണലുകളെ സൃഷ്ടിക്കാൻ വർഗീയ സംഘടനകൾക്ക് കഴിയുന്നുവെന്നതും നാം കാണേണ്ടതുണ്ട്.
1926 ല് രൂപീകൃതമായ കാലം മുതല് കേരളത്തിലെ മുസ്ലീം ജനവിഭാഗങ്ങള്ക്കിടയില് മതപരമായ ചിട്ടയും വിജ്ഞാനവും പകരുന്നതിനൊപ്പം സമൂഹത്തില് സമാധാനവും സഹവര്ത്തിത്വവും നിലനിര്ത്തുന്നതിനും സമസ്ത ശ്രദ്ധിച്ചിട്ടുണ്ട്.
നൂറു വര്ഷം എന്നത് ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാലയളവല്ല. ഇത്രയേറെക്കാലം പൊതുസമൂഹത്തിന്റെ ഭാഗമായി ഈ പ്രസ്ഥാനം നിലനിന്നതിനു പിന്നില് ഈ സംഘടനയെ നാളിതുവരെ നയിച്ച പണ്ഡിത ശ്രേഷ്ഠന്മാരുടെയെല്ലാം സംഭാവനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.